anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വിവാഹ മോചനത്തിൽ വലിയ സന്തോഷം; പാലഭിഷേകം നടത്തിയും കേക്ക് മുറിച്ചും ആഘോഷമാക്കി യുവാവ്

Instagram whatsapp

10/10/25



ബിരാദർ എന്നയാളുടെ സമൂഹമാധ്യമ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘ദയവായി സന്തോഷത്തോടെയിരിക്കുക, സ്വയം സ്നേഹിക്കുക, വിഷാദത്തിലേക്കു പോകരുത്.’– എന്ന കുറിപ്പോടെയാണ് പാലഭിഷേകം ചെയ്യുന്നതിന്റെ വിഡിയോ യുവാവ് പങ്കുവച്ചത്. 120 ഗ്രാം സ്വർണവും 18ലക്ഷം രൂപയും നൽകിയെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. ഒപ്പം തന്നെ ഇപ്പോൾ സിംഗിളാണെന്നും സന്തോഷവും സ്വാതന്ത്ര്യവും അനുഭവിക്കുന്നതായും യുവാവ് വ്യക്തമാക്കി. ഇന്ത്യയിലെ രീതിയനുസരിച്ച് വിവാഹമോചനം ആഘോഷമാക്കുന്നവർ കുറവാണ്. പാരമ്പര്യവും സംസ്കാരവും മതവുമെല്ലാം വിവാഹമോചന തീരുമാനത്തെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ ഈ യുവാവിന്റെ കേസിൽ അദ്ദേഹം വിവാഹമോചനത്തെ വളരെ പോസിറ്റിവായാണ് കാണുന്നത്. അദ്ദേഹത്തിന്റെ തീരുമാനത്തിന് കുടുംബവും അമ്മയും പൂർണ പിന്തുണയും നൽകുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy