anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ശബരിമല ശിൽപ്പപാളി വിഷയം: ഗൂഢാലോചന നടന്നതായി വിജിലൻസ് റിപ്പോര്‍ട്ട്; കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

Instagram whatsapp

10/10/25



കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിഷയത്തിൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിൽ തിരിമറി നടന്നിട്ടുണ്ട് എന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ആറ് ആഴ്ചകൾകൊണ്ട് പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കണം. രണ്ടാഴ്ചകൾ കൂടുമ്പോൾ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് അന്വേഷണ സം​ഘം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ സംഘം മറ്റാർക്കും റിപ്പോർട്ടുകൾ കൈമാറേണ്ടതില്ലെന്നും കോടതി അറിയിച്ചു. സംസ്താന പൊലീസ് മേധാവിയെ കേസിൽ കക്ഷി ചേര്‍ത്തു. ദ്വാരപാലക ശിൽപ്പപാളി വിഷയത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. 2019ൽ കൊണ്ടുവന്നത് സ്വർണപ്പാളിയാണ്. അത് പിന്നീട് എങ്ങനെയാണ് ചെമ്പ് പാളി എന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ദേവസ്വം കമ്മീഷറുടെ ഇത്തരം തീരുമാനം സംശയകരം. അടിമുടി ദുരൂഹതയാണെന്നും കോടതി പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy