anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
200 കോടിയിലേക്ക് കുതിച്ച് ‘കാന്താര ചാപ്റ്റര്‍ വണ്‍’

Instagram whatsapp

7/10/25



തിരുവനന്തപുരം: 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം കളക്ഷന്‍ 160 കോടി പിന്നിട്ട് മുന്നേറുന്നു. ഋഷഭ് ഷെട്ടി സംവിധാനംചെയ്ത് നായകനായ ചിത്രം ശനിയാഴ്ചയോടെ 162.85 കോടി നേടി കഴിഞ്ഞു. വെള്ളിയാഴ്ചയോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന കന്നഡ ചിത്രമെന്ന റെക്കോര്‍ഡ് 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' പിന്നിട്ടിരുന്നു. 92 കോടി നേടിയ 'സു ഫ്രം സോ'യെയാണ് 'കാന്താര' പിന്നിലാക്കിയത്. ആദ്യദിവസമായ വെള്ളിയാഴ്ച 61.85 കോടിയും രണ്ടാംദിവസം 46 കോടിയുമായിരുന്നു നേടിയത്. ശനിയാഴ്ച 55 കോടിയും കാന്താര നേടി. ശനിയാഴ്ചത്തോടെ സല്‍മാന്‍ ഖാന്‍ ചിത്രമായ 'സിക്കന്ദറി'ന്റെ കളക്ഷന്‍ റെക്കോഡായ 110 കോടി പിന്നിട്ടു. രാം ചരണ്‍ ചിത്രമായ തെലുങ്ക് ചിത്രമായ 'ഗെയിം ചേഞ്ചറി'ന്റെ 131 കോടി കളക്ഷനെയും 'കാന്താര' മറികടന്നു






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy