anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇതാ ഇവിടെയുണ്ടാ 
ഭാഗ്യവാൻ... തിരുവോണം ബമ്പർ തുറവൂർ സ്വദേശി ശരത്തിന്‌

Instagram whatsapp

7/10/25



തുറവൂർ:രണ്ടുദിവസമായി കേരളം തിരയുന്ന ഭാഗ്യശാലി കൊച്ചിയിലല്ല, ആലപ്പുഴ തുറവൂരിൽ. സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ 25 കോടിയുടെ ഭാഗ്യം ചേർത്തല തൈക്കാട്ടുശേരി നെടുംചിറയിൽ ശരത് എസ് നായർക്ക്‌. ശനിയാഴ്‌ച നടന്ന നറുക്കെടുപ്പിൽ ഒന്നാംസമ്മാനത്തിന്‌ അർഹമായ ‘ടിഎച്ച് 577825’ നമ്പർ ടിക്കറ്റ്‌ തിങ്കൾ പകൽ 11ന്‌ തുറവൂർ ആലയ്‌ക്കാപ്പറമ്പിലെ എസ്‌ബിഐ ശാഖയിൽ ഏൽപ്പിച്ചതോടെയാണ്‌ കേരളം തിരയുന്ന ഭാഗ്യവാൻ ആലപ്പുഴയിലാണെന്ന്‌ പുറത്തറിയുന്നത്‌. എറണാകുളം നെട്ടൂരിൽ പെയിന്റ് ഷോറൂമിലെ ജീവനക്കാരനാണ്‌ ശരത്ത്. വിൽപ്പനക്കാർ നിർബന്ധിക്കുമ്പോൾ മറ്റു ലോട്ടറികൾ എടുക്കാറുണ്ടെങ്കിലും ബമ്പർ ആദ്യം. സെപ്‌തംബർ 27ലെ ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചെന്ന് അറിഞ്ഞതോടെയാണ്‌ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. ഒന്നാംസമ്മാനത്തിന്‌ അർഹനായ വിവരം നറുക്കെടുപ്പിന്‌ പിന്നാലെ അറിഞ്ഞെങ്കിലും കുടുംബവുമായി മാത്രം വിവരം പങ്കുവച്ചു. ബാങ്കിൽ ടിക്കറ്റ്‌ ഏൽപ്പിച്ചശേഷം ശരത്‌ മാധ്യമങ്ങളെ വിവരം അറിയിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy