anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്രതിപക്ഷം ഒളിച്ചോടുന്നുവെന്ന് മന്ത്രി എം ബി രാജേഷ്

Instagram whatsapp

6/10/25



തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിവാദത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനപ്പെട്ട വിഷയമാണെങ്കിൽ ഒരു നോട്ടീസ് എങ്കിലും കൊടുക്കാനുള്ള പാർലമെന്ററി മര്യാദ പ്രതിപക്ഷം കാണിച്ചില്ല. സബ്മിഷൻ ആയിപോലും ഉന്നയിക്കാൻ ശ്രമിക്കാതെയാണ് സഭ തടസപ്പെടുത്തിയത്. വിഷയം സഭയിൽ ചർച്ച ചെയ്താൽ വസ്തുതകൾ പുറത്തുവരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർ ആരായാലും അവരെ കൈവിലങ്ങണിയിച്ച് തുറുങ്കിലടച്ച ചരിത്രമാണ് ഈ സർക്കാരിന്റേത്. അത് പ്രതിപക്ഷത്തിനും അറിയാം. എന്നാൽ പുകമറ നിലനിർത്തണം എന്ന് മാത്രമാണ് പ്രതിപക്ഷം ആ​ഗ്രഹിക്കുന്നത്. സർക്കാർ ചർച്ചയ്ക്ക് എടുത്താൽ ചെമ്പ് വെളിച്ചത്താകും എന്ന് പേടിച്ച് നോട്ടീസ് കൊടുക്കാതിരിക്കുകയാണ് പ്രതിപക്ഷം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy