anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്.. സ്വയം ചികിത്സ വേണ്ട, മരുന്നിന്റെ ഡോസ് പ്രധാനം

Instagram whatsapp

6/10/25



തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന സ്വയംചികിത്സ രക്ഷിതാക്കൾ ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ. കുട്ടികളുടെ തൂക്കവും ആരാേഗ്യവും അനുസരിച്ചാണ് ഡോക്ടർമാർ മരുന്ന് നൽകുക. പഴയ കുറിപ്പടി പ്രകാരമോ മെഡിക്കൽ സ്റ്റോറിൽനിന്ന് നേരിട്ട്‌ വാങ്ങിയോ മരുന്ന്‌ നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐഎപി) പറയുന്നു. മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്‌റിഫ് കഫ്സിറപ്പിന്റെ വില്‍പ്പന നിർത്തലാക്കിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അമിത ഡോസ് ഉള്ളിൽ ചെല്ലുന്ന കുട്ടികൾക്ക് മയക്കം,അമിത ക്ഷീണം, ഛർദി തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. ചില മരുന്നുകളോട് ആസക്തിയുമുണ്ടാകാം. രണ്ടിൽത്താഴെ പ്രായക്കാരിലെ ചുമ മിക്കപ്പോഴും, ആവശ്യത്തിന് വെള്ളവും ഭക്ഷണവും ശരിയായ വിശ്രമവും ലഭിച്ചാൽ മരുന്നില്ലാതെതന്നെ ഭേദമാകും. രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ ചുമ സിറപ്പുകളോ ജലദോഷ മരുന്നുകളോ ഡോക്ടർമാരും നിർദേശിക്കരുത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy