anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്രായം പ്രശ്നമല്ല; ഭരിക്കുന്നവരും സ്വാർഥരും ആകരുത്; ജെന്‍ സിയെ പ്രണയിക്കണമെങ്കിൽ ചിലത് അറിയണം

Instagram whatsapp

4/10/25



കലിപ്പൻമാരെയും കാന്താരികളെയും പ്രണയിക്കാൻ ചിലർക്കൊക്കെ ഇഷ്ടമാണെങ്കിലും ജീവിതാവസാനം വരെ ഒപ്പം നിൽക്കുന്ന പങ്കാളികളായി അവരെ തിരഞ്ഞെടുക്കാൻ പുതു തലമുറയിലെ പലരും അത്രത്തോളം താൽപര്യം പ്രകടിപ്പിക്കാറില്ല. വൈകാരികമായി പക്വതയുള്ള പങ്കാളിയോടൊപ്പം ജീവിതം ചെലവഴിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ആദ്യത്തെ കൗതുകവും ഒരുമിച്ചുള്ള നിമിഷങ്ങളുടെ ഓർമകളുമൊക്കെ നിറം മങ്ങിത്തുടങ്ങുമ്പോൾ ജീവിതത്തിലെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന പങ്കാളി ഒപ്പമുണ്ടെങ്കിൽ ജീവിതം സമാധാന പൂർണമാകുമെന്നും അവർ വിശ്വിസിക്കുന്നു. പരസ്പരം മനസ്സിലാക്കി, സാഹചര്യങ്ങളെ ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ ശേഷിയുള്ള, വിയോജിപ്പു പോലും ആരോഗ്യപരമായി പ്രകടിപ്പിക്കാൻ ശേഷിയുള്ള, വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപോലെ വളരാൻ കട്ടയ്ക്കു നിൽക്കുന്ന ഒരു പങ്കാളിയെയാണ് അവർ തേടുന്നതും കൂടെക്കൂട്ടാൻ ആഗ്രഹിക്കുന്നതും. പങ്കാളിയുടെ പ്രായം ഇവർക്കൊരു പ്രശ്നമേയല്ല. സ്വയം ബോധ്യമുള്ള, നാടകീയതയ്ക്ക് തീരെ താൽപര്യമില്ലാത്ത പരസ്പരം ബഹുമാനിക്കാൻ തയാറുള്ള ആളായിരിക്കണം എന്ന നിബന്ധനയാണവർക്കുള്ളത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy