anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കാന്താര’യുടെ വിജയം ‘കത്തനാരു’ടെ വീട്ടിൽ വച്ച് ആഘോഷിച്ച് ഋഷഭ് ഷെട്ടി

Instagram whatsapp

4/10/25



കന്നഡ സിനിമയിലെ സൂപ്പർഹിറ്റ് ചിത്രമായ 'കാന്താര ചാപ്റ്റർ 1'-ന്റെ വിജയത്തിളക്കം നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി അടുത്ത സുഹൃത്തായ മലയാള സിനിമാ താരം ജയസൂര്യയോടൊപ്പം ആഘോഷിച്ചു. ഒരത്യാവശ്യത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് ഋഷഭ് ഷെട്ടി ജയസൂര്യയുടെ വീട്ടിലേക്ക് എത്തിയത്. 'കാന്താര'യുടെ വലിയ വിജയം ആഘോഷിക്കാൻ ജയസൂര്യയും കുടുംബവും ചേർന്ന് ഒരു കേക്ക് ഒരുക്കിയിരുന്നു. കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ച ശേഷം ഋഷഭ് ഷെട്ടി ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. സിനിമയ്ക്ക് ലഭിക്കുന്ന വൻ സ്വീകരണത്തിലുള്ള തന്റെ സന്തോഷം ജയസൂര്യയുടെ കുടുംബവുമായി പങ്കുവയ്ക്കാൻ ഋഷഭ് മറന്നില്ല. ഇന്നലെ കുടുംബവുമൊത്ത് ‘കാന്താര’ സിനിമ കണ്ടതിന് ശേഷം സിനിമയെ പ്രശംസിച്ച് ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy