anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ലാൽസലാമിൽ പാടാൻ ലാലും; മഹാനടനെ കേരളം ഇന്ന്‌ ആദരിക്കും

Instagram whatsapp

4/10/25



തിരുവനന്തപുരം: ​ദാദാ സാഹെബ്‌ ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന മലയാളം വാനോളം, ലാൽസലാം പരിപാടിയിൽ രാഗമോഹനം എന്ന കലാവിരുന്നിൽ പാടാൻ മോഹൻ
ലാലും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമാണ്‌ ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് "രാഗമോഹനം.' ശ്രാവണയുടെ സോളോ വയലിന്‍ പ്രകടനത്തോടെയാണ്‌ തുടങ്ങുന്ന കലാവിരുന്നിൽ എം ജി ശ്രീകുമാർ ആദ്യഗാനം പാടും. സുജാത, സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്‌മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്‌മി ഗോപാലസ്വാമി എന്നിവരും ഗാനാർച്ചനയിൽ പങ്കെടുക്കം. തുടർന്ന് മോഹന്‍ലാലിന്റെ നടനചാതുരിക്ക്‌ സമര്‍പ്പണമായി കഥകളി ആചാര്യന്‍ കലാമണ്ഡലം സുബ്രഹ്മണ്യന്റെ "തിരനോട്ടം.’ മോഹന്‍ലാലിന്റെ നായികമാരായെത്തിയ മേനക, അംബിക, ശോഭന, ഉര്‍വശി, രഞ്ജിനി, മീന, ലക്ഷ്‌മി ഗോപാലസ്വാമി, മാളവിക മോഹനന്‍ എന്നിവരും വേദിയിലെത്തും. പരിപാടിയിൽ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുള്‍പ്പെടെ രാഷ്‌ട്രീയ-–സാംസ്‌കാരിക-–സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy