anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വാങ്ചുക്കിനെ കാണാൻ പോയ 
സിപിഐ എം സംഘത്തെ തടഞ്ഞു

Instagram whatsapp

3/10/25



ന്യൂഡൽഹി​: ലഡാക്കിലെ ജനകീയസമരങ്ങൾക്ക്‌ നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തകൻ സോനംവാങ്‌ചുക്കിനെ ജോധ്‌പുർ ജയിലിൽ സന്ദർശിക്കാനെത്തിയ സിപിഐ എം പ്രതിനിധിസംഘത്തെ രാജസ്ഥാൻ പൊലീസ്‌ തടഞ്ഞു. പൊളിറ്റ്‌ബ്യൂറോ അംഗം അമ്രാറാം എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ്‌ ജയിൽകവാടത്തിൽ തടഞ്ഞത്‌. അമ്രാറാമിനൊപ്പം സിപിഐ എം സംസ്ഥാനസെക്രട്ടറി കിഷൻ പരിഖ്‌, മുൻ എംഎൽഎ പെമാറാം, കിഷൻ മേഘ്‌വാൾ, ഭഗീരഥ്‌ നേതദ്‌, മഹിപാൽ ചരൺ എന്നിവരുമുണ്ടായിരുന്നു. വാങ്‌ചുക്കിനെ കാണാനും ആരോഗ്യസ്ഥിതി അറിയാനും മറ്റുമാണ്‌ സിപിഐ എം സംഘം ജോധ്‌പുർ ജയിലിലെത്തിയത്‌. എന്നാൽ, ബാരിക്കേഡുകൾ നിരത്തി പൊലീസുകാർ സിപിഐ എം സംഘത്തെ തടഞ്ഞു. ജനാധിപത്യ ശബ്‌ദങ്ങളെ ജയിലിലടച്ച്‌ അടിച്ചമർത്താനാകില്ലെന്ന്‌ സിപിഐ എം നേതാക്കൾ പ്രതികരിച്ചു. തടഞ്ഞതിൽ സിപിഐ എം നേതാക്കളും പ്രവർത്തകരും ജയിൽപരിസരത്ത്‌ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy