anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് പൊലീസിന്റെ മര്‍ദനം: അപലപനീയമെന്ന് ജോൺ ബ്രിട്ടാസ് എംപി

Instagram whatsapp

26/9/25



ന്യൂഡൽഹി : മലയാളി വിദ്യാർഥികൾക്കെതിരെ ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി അപലപിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് കമീഷണറെ എം പി ശക്തമായ പ്രതിഷേധം അറിയിച്ചു. ഡൽഹി സാക്കിർ ഹുസൈൻ കോളേജിലെ മലയാളി വിദ്യാർഥികളായ അശ്വന്ത് ഐ ടി, സുധിൻ കെ എന്നിവരെയാണ് പൊലീസ് അപമാനിച്ചത്. ഇരുവരും ഒന്നാം വർഷ വിദ്യാർഥികളാണ്. സെപ്തംബർ 24നാണ് ചെങ്കോട്ടയ്ക്ക് സമീപത്തുവച്ച് രണ്ട് വിദ്യാർഥികളെയും വ്യാജ കുറ്റം ചുമത്തി പ്രദേശവാസികളും പൊലീസ് ഉദ്യോഗസ്ഥരും മർദിച്ചത്. പൊലീസ് സ്റ്റേഷനുള്ളിൽ വച്ചും വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും അപമാനിക്കുകയും ചെയ്തു. ഇംഗ്ലീഷിൽ സംസാരിച്ചതിന് വിദ്യാർഥികളെ മർദിക്കുകയും അധിക്ഷേപിക്കുകയും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇത് ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. കേരള വസ്ത്രമായ മുണ്ട് ധരിച്ചതിന് വിദ്യാർഥികളിൽ ഒരാൾ പരിഹസിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തുവെന്ന വിവരവും ഞെട്ടലുണ്ടാക്കുന്നതാണ് - എം പി കത്തിൽ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy