anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വാഹനം വാങ്ങിയത് നിയമവിധേയമായി, തിരികെനൽകണം; ദുൽഖർ ഹൈക്കോടതിയിൽ‌

Instagram whatsapp

26/9/25



കൊച്ചി: ഓപ്പറഷേൻ നുംഖൂറിന്റെ ഭാ​ഗമായി വാഹനങ്ങൾ പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യംചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. വാഹനങ്ങൾ താൻ വാങ്ങിയത് നിയമവിധേയമായിട്ടാണെന്നും പിടിച്ചെടുത്തവ തിരികെ നൽകണമെന്നും ദുൽഖർ ആവശ്യപ്പെട്ടു. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് വാഹനം സ്വന്തമാക്കിയത്. എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം പിടിച്ചെടുക്കുകയായിരുന്നുവെന്ന് ഹൈക്കോടതിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു. ഭൂട്ടാനിൽനിന്ന് അനധികൃതമായി കൊണ്ടുവന്നതെന്ന് ആരോപിച്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച ദുൽഖറിന്റെ രണ്ട് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തത്. ആറുജില്ലകളിലെ 35 കേന്ദ്രങ്ങളിലായിരുന്നു ഒരേസമയം റെയ്‌ഡ്‌. നടൻ പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റ്‌, ദുൽഖർ സൽമാന്റെ എളംകുളം, പനമ്പിള്ളിനഗർ എന്നിവിടങ്ങളിലെ വീടുകൾ, അമിത്‌ ചക്കാലക്കലിന്റെ വീട്‌ എന്നിവയ്‌ക്കു പുറമെ പ്രമുഖ വ്യവസായികളുടെ വീട്‌, യൂസ്‌ഡ്‌ ആഡംബര വാഹന ഷോറൂമുകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടായി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy