anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
"പണി’യാണെന്നറിഞ്ഞപ്പോൾ സ്വന്തം സംഘത്തെയും തള്ളി ബിജെപി

Instagram whatsapp

26/9/25



തിരുവനന്തപുരം : ഫാം ടൂര്‍ സഹകരണസംഘം പ്രസിഡന്റും തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലറുമായ കെ അനിൽകുമാറിന്റെ ആത്മഹത്യ പാർടിക്കെതിരായ വലിയ ‘പണി’യാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ഭരണസമിതിയെ തള്ളിപ്പറഞ്ഞ്‌ ബിജെപി. ബാങ്കിന്റെ നിയന്ത്രണം ബിജെപിക്കല്ലെന്ന കല്ലുവച്ച നുണയാണ്‌ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, കരമന ജയന്‍, വി മുരളീധരന്‍ എന്നിവർ പറഞ്ഞത്‌. തിരുമല അനിൽ പ്രസിഡന്റായി എസ്‌ അനിൽകുമാർ, എം ഗോപാൽ, കെ വി രാധാകൃഷ്‌ണൻ, എ വി സജിലാൽ, വി എസ്‌ ചിത്ര, ആർ രാജി നായർ, പി രാജേശ്വരി, അശ്വതി എന്നിവർ ഉൾപ്പെട്ട ഒന്പതംഗ ഭരണസമിതിക്കായിരുന്നു സംഘത്തിന്റെ നിയന്ത്രണം. 2022ലാണ്‌ ഇവർ ചുമതലയേറ്റത്‌. മുന്‍ ജില്ലാ പ്രസിഡന്റും ഹിന്ദു ഐക്യവേദി നേതാവുമാണ്‌ ഭരണസമിതി അംഗമായ എം ഗോപാല്‍ (ഗോപാല്‍ജി). ഇദ്ദേഹം സംഘത്തിന്റെ തുടക്കകാലത്ത്‌ പ്രസിഡന്റ്‌ സ്ഥാനവും വഹിച്ചിരുന്നത്രേ. മറ്റ്‌ ഭരണസമിതിഅംഗങ്ങളും ബിജെപി പ്രവർത്തകരാണ്‌ എന്നിരിക്കെയാണ്‌ അനിലിന്റെ മരണത്തെ തുടർന്ന്‌ ഭരണസമിതി തങ്ങളുടേതല്ലെന്നു പറഞ്ഞ്‌ നേതൃത്വം സംഘത്തെ കൈയൊഴിഞ്ഞത്‌.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy