anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചൈനയിൽ റഗാസ കൊടുങ്കാറ്റ് തീരംതൊട്ടു: തായ്‌വാനിൽ 15 പേർ മരിച്ചു, ഫിലിപ്പീൻസിൽ 9 മരണം

Instagram whatsapp

25/9/25



തായ്പേയ്: ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. തായ്‌വാനിൽ റഗാസയെ തുടർന്നുണ്ടായ പേരിയിൽ 15 മരണം. 46 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. തിങ്കളാഴ്ചയോടെ അത് കാറ്റഗറി 5 സൂപ്പർ ടൈഫൂണായി മാറി. മണിക്കൂറിൽ 260 കിലോമീറ്റർ (162 മൈൽ) വേഗതയിൽ കാറ്റ് വീശിയടിച്ചു. തിങ്കളാഴ്ച ഫിലിപ്പീൻസിൽ തീരംതൊട്ട ചുഴലിക്കാറ്റ് തായ്‌വാൻ, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിലേക്ക് നീങ്ങി. ബുധനാഴ്ച സൂപ്പർ ചുഴലിക്കാറ്റിൽ നിന്നും റ​ഗാസ തീവ്ര ചുഴലിക്കാറ്റായി മാറി. ഇന്നോടെ കൊടുങ്കാറ്റ് തെക്കൻ ചൈനീസ് തീരത്ത് വിയറ്റ്നാമിലേക്ക് നീങ്ങി. വ്യാഴാഴ്ച രാവിലെ വരെ കൊടുങ്കാറ്റിൽ കുറഞ്ഞത് 15 പേർ മരിച്ചതായി തായ്‌വാനിലെ ദേശീയ അഗ്നിശമന ഏജൻസി റിപ്പോർട്ട് ചെയ്തു. എല്ലാവരും ഹുവാലിയൻ കൗണ്ടിയിൽ നിന്നുള്ളവരാണ്. 31 പേരെ കാണാതായി. അതേസമയം, കടുത്ത ഉഷ്ണമേഖലാ കൊടുങ്കാറ്റായ ബുവലോയിയെ (പ്രാദേശികമായി ഒപോംഗ് എന്നറിയപ്പെടുന്നു) നേരിടാൻ ഒരുങ്ങുകയാണ് ഫിലിപ്പീൻസ്. നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതായി പിഎൻഎ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും 2.5 ദശലക്ഷം കുടുംബത്തിന് ആവശ്യമായ ഭക്ഷണ പായ്ക്കുകളും മറ്റ് ഭക്ഷ്യേതര വസ്തുക്കളും ഉൾപ്പെടുന്ന സ്റ്റാൻഡ്‌ബൈ ഫണ്ടുകളും സ്റ്റോക്കുകളും മുൻ‌കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് രാജ്യത്തെ സാമൂഹിക ക്ഷേമ വികസന വകുപ്പ് അറിയിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy