anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
‘ഗവര്‍ണര്‍ നാമമാത്ര തലവന്‍, അധികാരം മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയ്ക്ക്’; പാഠപുസ്തകം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Instagram whatsapp

25/9/25



തിരുവനന്തപുരം∙ ഗവര്‍ണറെ ‘നാമമാത്രം’ ആക്കി പാഠപുസ്തകം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവന്‍ മാത്രമാണെന്നാണ് പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാംഭാഗത്തിലെ ‘ജനാധിപത്യം, ഒരു ഇന്ത്യന്‍ അനുഭവം’ എന്ന പാഠത്തില്‍ പറയുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ അധികാരമെന്തെന്ന് കുട്ടികളെ പഠിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തിന്റെ യഥാര്‍ഥ കാര്യനിര്‍വഹണാധികാരം മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയ്ക്കാണെന്നും ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്നും പാഠത്തില്‍ പറയുന്നുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy