anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മാങ്കൂട്ടത്തിൽ ഇറങ്ങിയിട്ടുണ്ട്, അമ്മ പെങ്ങന്മാരേ സൂക്ഷിക്കണം': പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Instagram whatsapp

24/9/25



പാലക്കാട്: ​ഗുരുതര ലൈം​ഗിക പീഡനപരാതികളെ തുടർന്ന് 'മുങ്ങിയ' രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു മാസത്തിന് ശേഷം പാലക്കാട് മണ്ഡലത്തിലെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. സൈക്കിളിൽ കെട്ടിയ കോളാമ്പിയിൽ എംഎൽഎയെ സൂക്ഷിക്കുകയെന്ന് അറിയിപ്പോടെയാണ് ഡിവൈഎഫ്ഐ പാലക്കാട്‌ നഗരത്തിൽ പ്രതിഷേധ വിളംബരം നടത്തിയത്. 'മാന്യമഹാ ജനങ്ങളെ, അമ്മ പെങ്ങന്മാരേ, ഗർഭിണികളെ, ട്രാൻസ്ജെൻഡർ സുഹൃത്തുക്കളെ, പെൺകുട്ടികളെ പാലക്കാട്‌ എംഎൽഎ ദിവസങ്ങൾക്ക് ശേഷം മണ്ഡലത്തിൽ എത്തിയിട്ടുണ്ട്, ഏവരും സൂക്ഷിക്കുക'- എന്ന വിളംബരമാണ് ഡിവൈഎഫ്ഐ നടത്തിയത്. വിളബര ജാഥയ്ക്ക് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ധീൻ, പ്രസിഡന്റ് ആർ ജയദേവൻ എന്നിവർ നേതൃത്വം നൽകി. അതേസമയം സ്വകാര്യ പരിപാടിക്കായി മണ്ഡലത്തിലെത്തിയ രാഹുൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും രാഹുൽ പ്രതികരിച്ചില്ല. കാണേണ്ടപ്പോൾ കണ്ടോളാം എന്നായിരുന്നു മാധ്യമങ്ങളോടുള്ള രാഹുലിന്റെ മറുപടി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy