anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ: മോഹൻലാൽ

Instagram whatsapp



ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹൻലാൽ. പുരസ്കാരം സിനിമയിലെ മഹാരഥന്മാർക്കും മലയാളികൾക്കും മലയാള സിനിമയ്ക്കും സമർപ്പിക്കുന്നതായി മോഹൻലാൽ പറഞ്ഞു. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "മലയാള സിനിമയുടെ പ്രതിനിധി എന്ന നിലയിൽ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിലും ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ അവാർഡ് എനിക്ക് മാത്രമുള്ളതല്ല, മലയാള സിനിമ കൂട്ടായ്മയ്ക്കുള്ളതാണ്. മലയാള സിനിമ വ്യവസായത്തിന്റെ പാരമ്പര്യത്തിനും ക്രിയാത്മകതയ്ക്കുമുള്ള സമർപ്പണമായാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാര വിവരം കേന്ദ്രത്തിൽ നിന്ന് അറിയിച്ചപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു. എന്നാൽ അത് അം​ഗീകാരം ലഭിച്ചതുകൊണ്ട് മാത്രമല്ല, മലയാള സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരത്തിന് എന്നെ തിരഞ്ഞെടുത്തത് കൊണ്ടാണ്. മഹത്തായ ചിന്തകൾക്കൊണ്ടും കലകൊണ്ടും മലയാള സിനിമയെ കെട്ടിപ്പടുത്ത എല്ലാവർക്കും വേണ്ടി ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് എന്റെ നിയോ​ഗമായി കരുതുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy