anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്രിയ ​ഗായകന് വിട ചൊല്ലി രാജ്യം; സുബീൻ ഗാർഗിന്റെ മൃതദേഹം സംസ്കരിച്ചു

Instagram whatsapp

23/9/25



ഗുവാഹത്തി: പ്രിയ ​ഗായകന് വിട ചൊല്ലി രാജ്യം. സുബീൻ ഗാർഗിന്റെ മൃതദേഹം സംസ്ഥാന ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു. കടുത്ത ചൂട്‌ അവഗണിച്ചാണ് പതിനായിരങ്ങള്‍ സുബീന്‍ ഗാര്‍ഗിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. സഹോദരി പാമി ബോര്‍ഠാക്കുര്‍ ആണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ഉള്‍പ്പെടെ നിരവധിപ്പേര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ചടങ്ങില്‍ ഗാര്‍ഗിന്റെ ഏറെ പ്രശസ്തമായ പാട്ടുകളില്‍ ഒന്നായ മായബിനി ആരാധകര്‍ ആലപിച്ചു. താന്‍ മരിക്കുമ്പോള്‍ ഈ പാട്ട് കേള്‍പ്പിക്കണമെന്ന് ഗാര്‍ഗ് മുമ്പ് പലതവണ ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ‍ിൽ നിരവധി ഹിറ്റ് ​ഗാനങ്ങൾ സമ്മാനിച്ച സുബീൻ ​ഗാർ​ഗ് എന്ന അസമീസ് ​ഗായകന്റെ വേർപാട് ആരാധകർ ഏറെ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സിം​ഗപ്പൂരിൽ വച്ച് സ്കൂബാ ഡൈവിങ്ങിനിടെയായിരുന്നു സുബീൻ ​ഗാർ​ഗിന്റെ മരണം. ശനിയാഴ്ച നടക്കാനിരുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy