anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സംസ്ഥാനത്ത് എസ്.ഐ.ആര്‍ നീട്ടിവെക്കണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Instagram whatsapp

23/9/25



സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം തദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്‌കരണം നടപ്പിലാക്കണമെന്ന തീരുമനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് യോഗം കൂടിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികള്‍ തുടങ്ങി വെച്ചത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy