anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഭഗത്‌ സിങ്‌ ഞങ്ങളുടെയും ഹീറോ : പലസ്‌തീൻ സ്ഥാനപതി

Instagram whatsapp

23/9/25



ചണ്ഡിഗഡ്‌;പൊരുതുന്ന പലസ്‌തീനും ക്യൂബയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിപിഐ 25–ാം പാർടി കോൺഗ്രസ്‌. ഇന്ത്യയിലെ പലസ്‌തീൻ സ്ഥാനപതി എ എം അബു ഷവേഷ്‌, ക്യൂബൻ സ്ഥാനപതി കാർലോസ്‌ മാൻസൻ എന്നിവർ പങ്കെടുത്തു. ഫ്രീ പലസ്‌തീൻ, വിവ ക്യ‍ൂബ എന്നെഴുതിയ ടീ ഷർട്ടുകൾ ചുവപ്പ്‌ വളണ്ടിയർമാർ വേദിയിൽ പ്രദർശിപ്പിച്ചു. പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം പി സന്തോഷ്‌കുമാറും ക്യൂബന്‍ ചെറുത്തുനില്‍പ്പിനെ പിന്തുണച്ചുള്ള പ്രമേയം ആനി രാജയും അവതരിപ്പിച്ചു. ഇന്ത്യയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും പലസ്‌തീന്റെ പൂർണവിമോചനത്തിനായി നല്‍കുന്ന പിന്തുണയ്‌ക്ക്‌ അബു ഷവേഷ്‌ നന്ദി പറഞ്ഞു. ‘സമ്പൂര്‍ണ മോചനം സാധ്യമാകുംവരെ ചെറുത്തുനില്‍പ്പും പോരാട്ടവും തുടരും. ഭഗത്‌ സിങ്‌ നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെയും ഹീറോയാണ്‌’– പ്രതിനിധികൾ നൽകിയ പലസ്‌തീൻ പതാക പുതച്ച്‌ അബു ഷവേഷ്‌ പറഞ്ഞു. ക്യൂബയിൽ ഉപരോധത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ സാമ്രാജ്യത്വം ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പാണ് കമ്യൂണിസ്റ്റ് പാര്‍ടി പിന്തുണയോടെ ക്യൂബന്‍ ജനത നടത്തുന്നതെന്ന്‌ കാർലോസ്‌ മാൻസൻ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനുള്ള ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശംസ അദ്ദേഹം വായിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy