anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സൈഫൈ ടെക്നോളജീസ്: യുകെഎഫ് നൂതന സ്റ്റാര്‍ട്ടപ്പിന് തുടക്കം

Instagram whatsapp

22/9/25



കൊല്ലം: പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി (ഓട്ടോണമസ്) ഐഇഡിസിയുടെ (ഇന്നവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റ് സെന്‍റര്‍) നേതൃത്വത്തില്‍, നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മള്‍ട്ടി-ഡൊമൈന്‍ ഗവേഷണ-വികസന കമ്പനിയായ സൈഫൈ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഔപചാരികമായി ലോഞ്ച് ചെയ്തു. കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി. ജയപ്രകാശ് ഈ സ്റ്റാര്‍ട്ടപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. യുകെഎഫ് കോളേജ് ചെയര്‍മാന്‍ ഡോ. എസ്. ബസന്ത് അധ്യക്ഷത വഹിച്ചു. കോളേജ് ട്രഷറർ ലൗലി ബസന്ത്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി എന്‍. അനീഷ്, അക്കാഡമിക് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഇ ജി ശര്‍മ്മ, ഡീന്‍ അക്കാഡമിക്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, ഡീന്‍ അക്കാഡമിക്സ് ഡോ. ബി. ലതാകുമാരി, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, കണ്‍ട്രോള്‍ ഓഫ് എക്സാമിനേഷന്‍ ഡോ. എ എസ് ഷഹ്സാദ്, പിടിഎ പാട്രണ്‍ എ സുന്ദരേശന്‍, സ്കൂള്‍ ഓഫ് അപ്ലൈഡ് സയന്‍സ് വിഭാഗം മേധാവി ഡോ. എല്‍ എസ്. ജയന്തി, പിടിഎ വൈസ് പ്രസിഡന്‍റ് എല്‍. എസ്. സന്ധ്യ എന്നിവര്‍ സംസാരിച്ചു. യുകെഎഫ് സ്റ്റാര്‍ട്ടപ്പ് ഹബ് ഇന്‍കുബേഷന്‍ സെന്‍ററിലാണ് ഈ സ്റ്റാർട്ട്‌ അപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി, 'പഠനത്തോടൊപ്പം തൊഴിൽ' എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യു-കണക്ട് എന്‍റര്‍പ്രൈസസ് എന്ന സംരംഭവും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഈ സംരംഭത്തിലൂടെ യുകെഎഫ് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിചയം നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. ഈ സ്റ്റാര്‍ട്ടപ്പിന്‍റെ വിജയത്തിന് പിന്നില്‍ യുകെഎഫ് ഐഇഡിസിയുടെ നോഡല്‍ ഓഫീസര്‍ പ്രൊഫ. ബി. വിഷ്ണുവിന്‍റെ മാര്‍ഗനിര്‍ദേശവും, യു കെ എഫ് വിദ്യാര്‍ഥികളായ എച്ച്. വൈഷ്ണവ് (ഫൗണ്ടര്‍ & സിഇഒ), ഏബല്‍ സെബാസ്റ്റ്യന്‍ (ചീഫ് ബിസിനസ് ഓഫീസര്‍), എല്‍. വിഘ്നേഷ് രാജ് (ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍), എസ്. അഭിരാം (ചീഫ് ടെക്നോളജി ഓഫീസര്‍), എന്‍. മുഹമ്മദ് സാദിഖ് (ഫൗണ്ടര്‍ - യു-കണക്ട് എന്‍റര്‍പ്രൈസസ് & ചീഫ് ആര്‍ ആന്‍ഡ് ഡി ഓഫീസര്‍), അര്‍ജുന്‍ രാജേഷ് (ചീഫ് ക്വാളിറ്റി ഓഫീസര്‍), ആദിത് അയ്യപ്പന്‍ (പ്രൊഡക്ട് മാനേജര്‍) എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനവുമാണ്. സൈഫൈ ടെക്നോളജീസിന്‍റെ കീഴില്‍ വികസിപ്പിച്ച പ്രോജക്ട് ഷീല്‍ഡ്- സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍പവര്‍ എക്സ്പോയില്‍ അംഗീകാരം നേടി. അതോടൊപ്പം, പ്രോജക്ട് ഹൈഡ്ര- എന്ന മറ്റൊരു പദ്ധതിക്ക് കേരള സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് 2 ലക്ഷം രൂപയുടെ ഗ്രാന്‍റും ലഭിച്ചു. ഈ നേട്ടങ്ങള്‍ സൈഫൈയുടെ നൂതനമായ ഗവേഷണ-വികസന ശേഷി






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy