anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പരിഷ്കരിച്ച ജിഎസ്‌ടി നിരക്കുകള്‍ നിലവിൽ വന്നു.

Instagram whatsapp

22/9/25



ന്യൂഡൽഹി: പരിഷ്കരിച്ച ജിഎസ്‌ടി നിരക്കുകള്‍ നിലവിൽ വന്നു. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല്‌ സ്ലാബുകളായിരുന്ന നികുതി ഘടനയിൽ ഇന്നുമുതൽ അഞ്ച്‌ ശതമാനം, 18 ശതമാനം സ്ലാബുകൾ മാത്രമേ ഉണ്ടാകു. മറ്റ്‌ സ്ലാബുകളുണ്ടായിരുന്ന ഉൽപ്പന്നങ്ങളെ ഇ‍ൗ രണ്ടുസ്ലാബുകളിലേയ്‌ക്ക്‌ ഉൾപ്പെടുത്തി. അവശ്യവസ്തുക്കൾ, ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ തുടങ്ങി ഭൂരിഭാഗം സാധനങ്ങളും അഞ്ചുശതമാനം സ്ലാബിലാണ്‌. അതേസമയം പുകയില, പാൻ മസാല, മുന്‍നിര വാഹനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി 40 ശതമാനത്തിന്റെ പ്രത്യേക നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2017ൽ ജിഎസ്‌ടി നിലവിൽവന്ന്‌ മൂന്നു മാസത്തിനുശേഷം ഇരുന്നൂറിലേറെ ഉൽപ്പന്നങ്ങളുടെ നിരക്ക്‌ 28ൽനിന്ന്‌ 18 ശതമാനമായി കുറച്ചിരുന്നു. എന്നാൽ ഇതിന്റെ ഗുണം ഉപഭോക്താക്കൾക്ക്‌ ലഭിച്ചില്ല. ലാഭം വിതരണക്കാരും കമ്പനികളും കൈയടക്കി. ഇപ്പോൾ കാർ, മാർബിൾ, ചിലയിനം മരുന്നുകൾ എന്നിവയുടെ വില കുറയുമെന്ന്‌ കമ്പനികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എത്രത്തോളം നടപ്പാകുമെന്ന്‌ ഉറപ്പില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy