anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
തമിഴ്‌നാട്ടിൽ ബിജെപിക്ക് നോ എൻട്രി': എം കെ സ്റ്റാലിൻ

Instagram whatsapp

18/9/25



ചെന്നൈ: തമിഴ്‌നാട്ടിൽ അടിച്ചമർത്തലിനും ആധിപത്യത്തിനും പ്രവേശനമില്ലെന്നും അതുകൊണ്ട് ബിജെപിക്കും 'നോ എൻട്രി' എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സാമൂഹിക പരിഷ്കർത്താവായ പെരിയാർ, ഡിഎംകെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈ എന്നിവരുടെ ജന്മവാർഷികവും ഡിഎംകെയുടെ 76-ാം സ്ഥാപക വാർഷികവും ആഘോഷിക്കുന്ന 'മുപ്പെരും വിഴാ'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിന്റെ ഭാഷയും, സ്വത്വവും, അവകാശങ്ങളും സംരക്ഷിക്കാൻ വേണ്ടി നമ്മൾ പരിശ്രമിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രം നമ്മളെ പലവിധത്തിൽ അടിച്ചമർത്തുകയാണ്. ഹിന്ദി അടിച്ചേൽപ്പിച്ചും, വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവച്ചും, പുരാസവസ്തു ഗവേഷണങ്ങൾ അടിച്ചമർത്തിയും കേന്ദ്രം നമ്മളെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. വോട്ട് ചെയ്യാനുള്ള നമ്മുടെ അവകാശത്തെ 'എസ്ഐആർ' വഴി തട്ടിയെടുക്കാനും കേന്ദ്രം ശ്രമിക്കുകയാണിപ്പോൾ. മൂന്ന് തവണ കേന്ദ്രത്തിൽ ഭരണം ലഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനം തമിഴ്‌നാട്ടിൽ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy