anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഈ ലക്ഷണങ്ങളുണ്ടോ? എത്രയും വേഗം രക്തം പരിശോധിക്കൂ, പ്രമേഹമാകാം!

Instagram whatsapp

18/9/25



പ്രമേഹം നേരത്തെ തിരിച്ചറിയുന്നത് ഒരു ജീവൻരക്ഷാ കാര്യമാണ്. എപ്പോഴും ദാഹം തോന്നുന്നത്, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നത്, കാഴ്ച മങ്ങുന്നത് പോലെ തോന്നുന്നത് എല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. ലോകത്ത് 15 വയസ്സിന് മുകളിൽ പ്രായമുള്ള 44 ശതമാനം ആളുകൾക്ക് തങ്ങൾക്ക് പ്രമേഹം ഉണ്ടെന്ന് അറിയില്ലെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം തെളിയിക്കുന്നത്. അതായത് രണ്ടു പേരിലൊരാൾ പ്രമേഹത്തിന് ചികിത്സ നടത്തുന്നില്ലെന്ന് ചുരുക്കം. ഇതിൽ തന്നെ യുവജനങ്ങളാണ് പ്രമേഹം പരിശോധിച്ച് കണ്ടെത്തുന്നതിൽ പിന്നിലേക്ക് നിൽക്കുന്നത്.ഒരിക്കൽ പരിശോധിച്ച് മനസ്സിലാക്കിയാൽ 91 ശതമാനം ആളുകളും ചികിത്സ ആരംഭിക്കാറുണ്ട്. എന്നാൽ, ഇതിൽ തന്നെ 42 ശതമാനം ആളുകൾക്ക് മാത്രമേ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സാധിക്കാറുള്ളൂ. അതായത് ലോകത്ത് പ്രമേഹം തിരിച്ചറിഞ്ഞതിന് ശേഷം 21 ശതമാനം ആളുകൾക്ക് മാത്രമേ അത് നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കാറുള്ളൂ. 2050ഓടു കൂടി ആഗോളതലത്തിൽ ഏകദേശം 1.3 ബില്യൺ ആളുകൾക്ക് പ്രമേഹം സ്ഥിരീകരിച്ചേക്കും. ലോകം മുഴുവൻ പടർന്നുപിടിക്കുന്ന ഒരു നിശ്ശബ്ദ മഹാമാരിയാണ് പ്രമേഹം. താഴ്ന്ന - മധ്യവർഗ വരുമാനമുള്ള രാജ്യങ്ങളിലാണ് കൂടുതലായും പ്രമേഹം കാണപ്പെടുന്നത്. ഈ രാജ്യങ്ങളിൽ പ്രമേഹം തിരിച്ചറിയുന്നത് തന്നെ 20 ശതമാനത്തിൽ താഴെയാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy