anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'ആരോഗ്യരംഗത്തെ മാറ്റത്തിൽ ബേജാറായിട്ട് കാര്യമില്ല; അമീബിക് പരിശോധന എല്ലാ ജില്ലയിലും സാധ്യം'- ആരോ​ഗ്യമന്ത്രി

Instagram whatsapp

17/9/25



തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളിലൂടെ കേരളത്തിലെ ആരോഗ്യമേഖലയെ അടച്ചാക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ മാറ്റം കണ്ട് പ്രതിപക്ഷം ബേജാറായിട്ട് കാര്യമില്ല. അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായായിരുന്നു മന്ത്രി. അപൂർവ്വമായി മാത്രം മനുഷ്യരിൽ ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മതിഷ്‌ക ജ്വരമെന്നാണ് പഠനം. രാജ്യത്ത് 70 ശതമാനം മതിഷ്‌ക ജ്വരവും കണ്ടെത്താൻ കഴിയാറില്ല. കോവിഡ് കാലത്താണ് മതിഷ്‌ക ജ്വരം കൃത്യമായി റിപ്പോർട്ട് ചെയ്ത് കാരണം കണ്ടെത്തണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചത്. അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും കഴിയും. എന്നാൽ ഏത് അമീബയാണ് എന്ന് കണ്ടെത്താനുള്ള പിസിആർ ടെസ്റ്റ് ലാബുകൾ രാജ്യത്ത് രണ്ടിടത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചണ്ഡീഗഡിലും പോണ്ടിച്ചേരിയിലും. എന്നാൽ ഇന്ന് കേരളത്തിൽ അത് പരിശോധിക്കാനുള്ള സംവിധാനം നിലവിൽ ഉണ്ട്. അമീബിക് രോഗബാധയെ ഏകാരോഗ്യത്തിൽ ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ച ലോകത്തെ ഏക സ്ഥലം കേരളമാണ് എന്നും മന്ത്രി വ്യക്തമാക്കി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy