anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വൈദ്യുതി ബില്‍: 1000 രൂപ വരെ മാത്രം പണമായി അടയ്ക്കാം

Instagram whatsapp

17/9/25



തിരുവനന്തപുരം: വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കണമെന്ന തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ സാധിക്കൂ. ഒരു ഓഫീസില്‍ രണ്ട് കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് ഒന്ന് നിര്‍ത്തലാക്കും. ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കോ പൊതുസ്ഥലംമാറ്റത്തിലോ ഉള്‍പ്പെടുത്തും. ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സെക്ഷന്‍ ഓഫീസുകള്‍ക്കും ഇനി ഒരു കൗണ്ടര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ബില്ലടയ്ക്കുന്നതിനുള്ള സമയം കൂടി ചുരുക്കിയിട്ടുണ്ട്. ഇതുവരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ പണം സ്വീകരിച്ചിരുന്നുവെങ്കില്‍, ഇനി രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാകും. 70 ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈനായി ബില്‍ അടയ്ക്കുന്നതാണ് കൗണ്ടറുകള്‍ കുറയ്ക്കാന്‍ കാരണമായത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy