anveshinews11@gmail.com
+91 8281552088

  •  .
'തല'യ്ക്ക്‌ അടിയേറ്റ്‌ ഗുഡ് ബാഡ് അഗ്ലി; നെറ്റ്ഫ്ലിക്സിൽ നിന്ന് ചിത്രം നീക്കം ചെയ്തു

Instagram whatsapp

17/9/25



ചെന്നെ: കോടതി ഉത്തരവിനെ തുടർന്ന് അജിത്ത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനംചെയ്ത 'ഗുഡ് ബാഡ് അഗ്ലി'യുടെ ഒടിടി പ്രദർശനം വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. സംഗീതസംവിധായകന്‍ ഇളയരാജയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനം. താൻ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടുകൾ അനുമതിയില്ലാതെ ഉൾപ്പെടുത്തിയുള്ള സിനിമകൾ പ്രദര്‍ശിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇളയരാജ രംഗത്ത്‌വന്നിരുന്നു. തന്റെ മൂന്നുപാട്ടുകള്‍ ഇത്തരത്തിൽ ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചുവെന്നായിരുന്നു ഇളയരാജയുടെ ഹര്‍ജി. പകര്‍പ്പവകാശമുള്ളവരിൽ നിന്ന്‌ അനുമതി തേടിയിട്ടുണ്ടെന്ന്‌ നിര്‍മാണക്കമ്പനി വാദിച്ചെങ്കിലും ഇത്‌ സംബന്ധിച്ച രേഖകള്‍ ഹാജരാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. ജസ്റ്റിസ് എന്‍ സെന്തില്‍ കുമാറിന്റേതാണ്‌ ഉത്തരവ്‌. ‘ഒത്ത റൂബ തരേൻ’, ‘എൻ ജോഡി മഞ്ച കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങൾ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഇളയരാജയുടെ ആവശ്യം






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy