anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
യുപിഐ വഴിയുള്ള പണമിടപാടുകളിൽ നിശ്ചിത കാറ്റഗറികളുടെ പണമിടപാട് പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

Instagram whatsapp

16/9/25



. പണമിടപാടുകൾ കൂടുതൽ സുഗമമായി നിർവഹിക്കാനാണ് ഈ മാറ്റങ്ങൾ. നികുതി അടവ്, ഇൻഷുറൻസ്, ഇ എം ഐ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ എന്നിവയുടെ പരിധിയാണ് ഉയർത്തിയത്. അതേസമയം വ്യക്തിഗത പണമിടപാടുകളുടെ പരിധി മാറ്റമില്ലാതെ തുടരുകയാണ്. സ്റ്റോക്ക് മാർക്കറ്റ് ഇടപാടുകൾക്കും ഇൻഷുറൻസ് അടവുകൾക്കും പരിധി രണ്ട് ലക്ഷം രൂപയായിരുന്നു. എന്നാൽ ഇത് പുതിയ മാറ്റത്തോടെ അഞ്ച് ലക്ഷമായി ഉയർത്തി. നികുതി യാദവിന്റെ പരിധിയും ഒരു ലക്ഷം എന്നതിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഇനി ഒറ്റത്തവണ അഞ്ച് ലക്ഷം വരെ അടയ്ക്കാം. പ്രതിദിനം ആറ് ലക്ഷം രൂപ എന്നതാണ് പരിധി. വായ്പ, ഇ എം ഐ അടവുകൾക്ക് പ്രതിദിനം പത്ത് ലക്ഷം രൂപയാണ് പരിധി. ഒറ്റത്തവണ അഞ്ച് ലക്ഷം രൂപയും അടയ്ക്കാം. കൂടാതെ ഇപ്പോൾ ഒറ്റ പേയ്‌മെന്റിൽ രണ്ട് ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങാം. പ്രതിദിനം ആറ് ലക്ഷം രൂപയ്ക്ക് വരെ ഒരാൾക്ക് സ്വർണം വാങ്ങാവുന്നതാണ്. ടേം ഡെപ്പോസിറ്റ് രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഇവയുടെ പ്രതിദിന പരിധിയും അഞ്ച് ലക്ഷം രൂപയാണ്. ഡിജിറ്റൽ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവർക്ക് ഇനി മുതൽ രണ്ട് ലക്ഷം രൂപയാണ് പരിധി. വ്യക്തിഗത പണമിടപാടുകളിൽ ഇപ്പോഴും പ്രതിദിനം ഒരു ലക്ഷം രൂപ തന്നെയാണ് പരിധി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy