anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 80 കോടി 64 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സര്‍ക്കാര്‍ വാങ്ങിനല്‍കി : വീണാ ജോർജ്

Instagram whatsapp

16/9/25



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ മാത്രം യുഡിഎഫിന്റെ കാലഘട്ടത്തിലും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം സർക്കാരിന്റെ ഈ നാല് വർഷക്കാലത്തും എത്ര തുക മെഡിക്കൽ ഉപകരണങ്ങൾക്കുവേണ്ടി ചെലവഴിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്. യുഡിഎഫ് ഭരണകാലഘട്ടമായ 2011മുതൽ 2016 വരെ 15 കോടി 64 ലക്ഷം കോടിയാണ് മെഡിക്കൽ ഉപകരണങ്ങൾക്കായി ചെലവഴിച്ചത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം 41കോടി 84 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ 43 കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങളും ചേർത്ത് 80 കോടി 64 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്നും വീണാ ജോർജ് നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. എപി അനിൽകുമാർ എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy