anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ലോക'യുടെ ലോകത്തേക്ക് ഒടിയനും ചാത്തനും; പോസ്റ്റർ പുറത്ത്

Instagram whatsapp

13/9/25



റെക്കോർഡുകൾ തകർത്ത് ഹിറ്റിലേക്ക് കുതിക്കുന്ന സൂപ്പർ നായിക ചിത്രം ലോക: ചാപ്റ്റർ വൺ ചന്ദ്രയുടെ പുതിയ അപ്ഡേറ്റ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഒടിയന്റെയും ചാത്തന്റെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടത്. ചാർലി എന്ന കഥാപാത്രമായി ദുൽഖർ സൽമാനും മൈക്കിളായി ടൊവിനോ തോമസുമാണ് ചിത്രത്തിലെത്തുന്നത്. ചാർലി- ഒടിയൻ ഫ്രം ദ വേൾഡ് ഓഫ് ലോക, മൈക്കിൾ- ചാത്തൻ ഫ്രം ദ വേൾഡ് ഓഫ് ലോക എന്ന ക്യാപ്ഷനോടെയാണ് ഇരുവരുടെയും ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ഇന്ന് വൈകിട്ട് ആറോടെ ലോകയിലെ രഹസ്യങ്ങൾ അനാവരണം ചെയ്യുമെന്ന് മുമ്പ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ലോക 200 കോടി ക്ലബ്ബിലെത്തിയത്. ഓണം റിലീസായി ആഗസ്ത് 28നാണ് ലോക തിയറ്ററിലെത്തിയത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ സൂപ്പർ നായികയായി എത്തുന്നത്. നസ്‌ലനും പ്രധാന വേഷത്തിലെത്തിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമാണം. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് വിതരണം ചെയ്തത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy