anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചൈനീസ് ഗായകനും നടനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

Instagram whatsapp

13/9/25



ബീജിങ്ങ്: ജനപ്രിയ ചൈനീസ് ഗായകനും നടനുമായ അലൻ യു മെങ്‌ലോംഗ് (37) കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. മരണം അലന്റെ ടീം വെയ്ബോയിലൂടെ സ്ഥിരീകരിച്ചു. സെപ്റ്റംബർ 10 ന് രാത്രി ബീജിംഗിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ അത്താഴത്തിന് പോയതായിരുന്നു. സെപ്റ്റംബർ 11 ന് പുലർച്ചെ ഏകദേശം 2:00 മണിയോടെ എല്ലാവരും ഉറങ്ങാൻ കിടന്നു. മെൻ‌ലോങ്ങും മുറിയിൽ കയറി വാതിൽ പൂട്ടി. രാവിലെ 6:00 മണിക്ക്, സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ കണ്ടില്ല. പിന്നീട്, അദ്ദേഹത്തിന്റെ മൃതദേഹം തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി എന്നാണ് മൊഴി. താമസിച്ചിരുന്ന മുറിയുടെ അഞ്ചാം നിലയിലെ ജനൽ തകർന്നിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'മൈ ഷോ, മൈ സ്റ്റൈൽ' എന്ന ടാലന്റ് റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് യു മെങ്‌ലോംഗ് കരിയർ തുടങ്ങിയത്. 2007-ൽ ആയിരുന്നു തുടക്കം. 2011-ൽ 'ദി ലിറ്റിൽ പ്രിൻസ്' എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തും എത്തി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy