anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരം നടക്കട്ടെ എന്ന് സുപ്രീംകോടതി

Instagram whatsapp

11/9/25



ന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. മത്സരം തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി നാളെത്തന്നെ പരി​ഗണിക്കണമെന്ന ആവശ്യം കോടതി അം​ഗീകരിച്ചില്ല. 'എന്തിനാണ് ഇത്ര തിടുക്കം, മത്സരം നടക്കട്ടെ' എന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരിയും വിജയ് ഭൂഷിണിയും അടങ്ങിയ ബെഞ്ച് പ്രസ്താവിച്ചു. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം കളിക്കുന്നത് രാജ്യതാൽപ്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി നാല് നിയമവിദ്യാർഥികളാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. സെപ്തംബർ 14ന് ദുബായിലാണ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക് മത്സരം അരങ്ങേറുക. സെപ്തംബർ 9 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ 11 എണ്ണം ദുബായിലും എട്ട് എണ്ണം അബുദാബിയിലും നടക്കും. 19 മത്സരങ്ങളിൽ യു എ ഇ – ഒമാൻ പോരാട്ടം (സെപ്തംബർ 15) മാത്രം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുമെന്നാണ് ക്രമീകരണം. ബാക്കി എല്ലാ മത്സരങ്ങളും വൈകുന്നേരം 6.30നാണ് തുടങ്ങുക






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy