anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
‘ഇന്ദ്രിയ’വും ‘ലോക’യും ഒരേ യൂണിവേഴ്സ് ആണോ?; ‘നിഷാന്ത് സാഗർ’ റഫറൻസ് കണ്ടെത്തി പ്രേക്ഷകർ

Instagram whatsapp



കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി അഭിനയിച്ച 'ലോക'യിൽ നിഷാന്ത് സാഗറിനെ അഭിനയിപ്പിക്കാനുണ്ടായ ‘കാരണം’ കണ്ടെത്തി ആരാധകർ. നിഷാന്ത് സാഗർ മുൻപ് അഭിനയിച്ച സിനിമയുടെ റഫറൻസ് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ രസകരമായ കണ്ടെത്തൽ. വാണി വിശ്വനാഥിനെ നായികയാക്കി 2000ൽ പുറത്തിറങ്ങിയ ‘ഇന്ദ്രിയം’ എന്ന ചിത്രത്തിൽ നിഷാന്ത് സാഗർ അഭിനയിച്ചിരുന്നു. ചിത്രത്തിൽ മരത്തിൽ ആണി അടിച്ചു തറച്ചിരുന്ന നീലി എന്ന യക്ഷിയെ മോചിപ്പിച്ചത് നിഷാന്ത് സാഗർ അവതരിപ്പിച്ച ‘സണ്ണി’ എന്ന കഥാപാത്രമായിരുന്നു. ‘ലോക’യിൽ നീലി എന്ന യക്ഷിയുടെ മോഡേൺ പതിപ്പാണ് കല്യാണിയുടെ ചന്ദ്ര. വർഷങ്ങൾക്കു മുൻപ് ‘ഇന്ദ്രിയം’ സിനിമയിൽ നീലിയെ മോചിപ്പിച്ച കഥാപാത്രം ചെയ്തതുകൊണ്ടാണ് ഇപ്പോൾ ലോകയിൽ നീലിക്ക് നിർദേശങ്ങൾ നൽകുന്ന കഥാപാത്രമായി നിഷാന്ത് സാഗർ എത്തുന്നത് എന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തൽ. ‘ലോക’യിൽ നീലിയുടെ കാമുകനെ അവതരിപ്പിക്കുന്ന നസ്‍ലിന്റെ കഥാപാത്രത്തിന്റെ പേര് സണ്ണി എന്നതും മറ്റൊരു യാദൃച്ഛികത.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy