കഴിഞ്ഞ ദിവസമാണ് മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായരിൽ നിന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളം പിഴയീടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നവ്യ. സംഭവം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായതിന് പിന്നാലെ എയര്‍പോര്‍ട്ടില്‍ നിന്നടക്കമുള്ള തന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
‘ഫൈൻ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസനം’ എന്നാണ് തമാശരൂപേണ നവ്യ പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നു ഭക്ഷണം കഴിക്കുന്നതിന്‍റെയും ഫ്ലൈറ്റില്‍ കയറുന്നതിന്‍റെയും ഷോപ്പിങിന്‍റെയും ദൃശ്യങ്ങളാണ് നവ്യ പങ്കുവച്ചത്. ദൃശ്യങ്ങളിലും കേരള സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടിയാണ് നവ്യയുള്ളത്. ‘ഓണം മൂഡ്’ എന്ന പാട്ടുമായാണ് നവ്യ വിഡിയോ പങ്കുവച്ചത്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍