anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും ഋക്ഷഭ് പന്തിനും സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

Instagram whatsapp

2/9/25



മുംബൈ: 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും ഋക്ഷഭ് പന്തിനും സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരം ജിതേഷ് ശർമയ്ക്കാണ് ആകാശ് ചോപ്ര സാധ്യത പ്രവചിക്കുന്നത്. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. ടൂർണമെന്റിൽ ജിതേഷ് ശർമയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തണമെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ട്വന്റി20യിൽ സഞ്‌ജു സാംസൺ ഇന്ത്യൻ ടീമിന്റെ പ്രധാന താരമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഏഷ്യാ കപ്പ്‌ ടീം തെരഞ്ഞെടുപ്പെങ്കിലും കളിക്കാനാകുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. കഴിഞ്ഞ വർഷം നേടിയ മൂന്ന്‌ സെഞ്ചുറികളും പരിശീലകൻ ഗ‍ൗതം ഗംഭീറിന്റെ പിന്തുണയും മലയാളി വിക്കറ്റ്‌ കീപ്പർക്ക്‌ തുണയായി. ഓപ്പണിങ്‌ സ്ഥാനത്തേക്കാണ്‌ ശുഭ്‌മാൻ ഗിൽ തിരിച്ചെത്തിയിരിക്കുന്നത്‌. നിലവിൽ ഒന്നാം നമ്പർ വിക്കറ്റ്‌ കീപ്പറായ സഞ്‌ജുവിനെ മറ്റേതെങ്കിലും സ്ഥാനത്ത്‌ കളിപ്പിക്കുമോ എന്നതിലും വ്യക്തതയില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy