anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
‘വോട്ടർ അധികാർ യാത്ര’ പട്‌നയിൽ സമാപിച്ചു.

Instagram whatsapp

2/9/25



പട്‌ന: ബിഹാറിൽ വോട്ടർപ്പട്ടികയുടെ തീവ്രപുന:പരിശോധനയെന്ന പേരിൽ ലക്ഷങ്ങൾക്ക്‌ വോട്ടവകാശം നിഷേധിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെയും തെരഞ്ഞെടുപ്പ്‌ കമീഷന്റെയും ഗൂഡനീക്കത്തിനെതിരായി പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മ സംഘടിപ്പിച്ച ‘വോട്ടർ അധികാർ യാത്ര’ പട്‌നയിൽ സമാപിച്ചു. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിൽ നിന്ന്‌ അംബേദ്‌ക്കർ പാർക്കിലേക്ക്‌ ഇന്ത്യാ കൂട്ടായ്‌മയിലെ നേതാക്കളും പ്രവർത്തകരും പദയാത്രയായി നീങ്ങി. ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ പ്രകടനം നടത്തി. തുടർന്നുചേർന്ന പൊതുയോഗത്തിൽ ഇന്ത്യാ കൂട്ടായ്‌മയിലെ പ്രമുഖ നേതാക്കൾ സംസാരിച്ചു. വോട്ടെടുപ്പ്‌ പ്രക്രിയയെ അട്ടിമറിച്ച്‌ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കിയ കേന്ദ്ര ബിജെപി സർക്കാരിനും ക്രമക്കേടുകൾക്ക്‌ കൂട്ടുനിന്ന തെരഞ്ഞെടുപ്പ്‌ കമീഷനും ശക്തമായ താക്കീത്‌ നൽകിയാണ് വോട്ടർ അധികാർ യാത്ര സമാപിച്ചത്. പൊതുയോഗത്തിൽ ബിഹാറിൽ ഇന്ത്യാ കൂട്ടായ്‌മയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ്‌, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വികാസ്‌ശീൽ ഇൻസാൻ പാർടി നേതാവ്‌ മുകേഷ്‌ സാഹ്‌നി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ഡിഎംകെ, എസ്‌പി, ശിവസേനാ ഉദ്ധവ്‌, തൃണമൂൽ കോൺഗ്രസ്‌ തുടങ്ങിയ പാർടികളുടെ പ്രതിനിധികളുമുണ്ടായി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy