anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അമീബിക് മസ്‌തിഷ്‌കജ്വരം; അമീബ ശരീരത്തിൽ പ്രവേശിക്കുന്നത് മൂക്കിലൂടെ, സൂക്ഷിക്കണം

Instagram whatsapp

1/9/25



മറ്റു മസ്‌തിഷ്‌കജ്വരങ്ങളിൽനിന്നു വേർതിരിച്ചറിയാനുള്ള പ്രയാസമാണ് അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തി ചികിത്സ തുടങ്ങുന്നത് വൈകാൻ കാരണമാകുന്നത്. പനി, തലവേദന, ഓക്കാനം, ഛർദി എന്നിവയാണ് സാധാരണയായി കാണുന്ന രോഗലക്ഷണങ്ങൾ.മസ്‌തിഷ്‌കജ്വരം മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ശുദ്ധജല തടാകങ്ങളിലും പുഴകളിലും ജീവിക്കുന്ന അമീബകളാണ് മസ്തിഷ്കജ്വരത്തിനു കാരണം. രോഗം 2 തരത്തിലുണ്ട്: പ്രൈമറി അമീബിക് മസ്ത‌ിഷ്കജ്വരം (പിഎഎം), ഗ്രാനുലോമാറ്റസ് അമീബിക് മസ്‌തിഷ്‌കജ്വരം (ജിഎഇ). നൈഗ്ലേരിയ ഫൗളരി എന്ന അമീബയാണു പിഎഎം ബാധയ്ക്കു കാരണം. ഇതു തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും കടുത്ത മസ്‌തിഷ്‌കവീക്കത്തിനും മരണത്തിനും കാരണമാകുകയും ചെയ്യും. മറ്റ് അമീബകളാണ് ജിഎഇ വരുത്തുന്നത്. 2022 വരെ കേരളത്തിൽ നൈശ്ശേരിയ ഫൗളരി അമീബ കാരണമുള്ള കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2023ൽ റിപ്പോർട്ട് ചെയ്ത്‌ 2 കേസുകൾക്കും കാരണമായത് ഒകെന്തമീബ ഇനമാണ്. 2024 ൽ ഇവയ്ക്കു പുറമേ വെർമാമീബ വെർമിക്കുലാരിസ് എന്ന ഇനം കൂടി സ്‌ഥിരീകരിച്ചു. ഇത്തവണ ബാലമുത്തിയ മാൻഡ്രില്ലാരിസ്, സാപിനിയ എന്നീ ഇനങ്ങളും മസ്തിഷ്കജ്വരത്തിനു കാരണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് പറയുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy