anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഗണേശോത്സവവുമായി സിപിഎം പ്രവർത്തകർ, ഗണപതിക്ക് ചെമ്പട്ട്

Instagram whatsapp

1/9/25



പാലക്കാട് ∙ മുണ്ടൂർ മീനങ്ങാട് ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ചേർന്ന് കഴിഞ്ഞ 28നു സംഘടിപ്പിച്ച ഗണേശോത്സവം ചർച്ചയായി. ഗണപതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കൽ, പൂജകൾ, തുടർന്ന് നിമജ്ജനം ചെയ്യൽ എന്നീ ആചാരങ്ങളും ഉണ്ടായിരുന്നു. ഘോഷയാത്ര മുണ്ടൂർ ചുങ്കം വഴി വന്ന് പറളി പുഴയിൽ എത്തിച്ച് നിമജ്ജനം ചെയ്തു.കഴിഞ്ഞവർഷം ചെഗവാര കൊടിയുടെ അകമ്പടിയോടെയായിരുന്നു നിമജ്ജന ഘോഷയാത്ര. ഇത്തവണ അതുണ്ടായില്ല. പക്ഷേ, ചുവന്ന മുണ്ടും ഷാളും എല്ലാവരും ഉപയോഗിച്ചിട്ടുണ്ട്. ഗണപതിക്കും ചെമ്പട്ട് ധരിപ്പിച്ചിട്ടുണ്ട്. മീനങ്ങാട് ഗണേശോത്സവ സമിതിയുടെ പരിപാടി പ്രദേശത്ത് വേറെയുണ്ട്. അതേസമയം, പാർട്ടി നേതൃത്വംനൽകിയിട്ടില്ലെന്നും വിശ്വാസികൾ നടത്തിയതാണെന്നും സിപിഎം ലോക്കൽകമ്മിറ്റി സെക്രട്ടറി എം.എസ്.നാരായണൻകുട്ടി പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy