anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഡിജിറ്റൽ റീ സർവെ കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു: മന്ത്രി കെ രാജൻ

Instagram whatsapp

30/8/25



തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന 'എന്റെ ഭൂമി' ഡിജിറ്റൽ റീ സർവെ 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിലായി എട്ട് ലക്ഷം ഹെക്ടറിലധികം ഭൂമിയും അളന്നു കഴിഞ്ഞതായി മന്ത്രി കെ രാജൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സർവെ ആരംഭിച്ച 529 വില്ലേജുകളിൽ 334 ഇടത്തും ഫീൽഡ് സർവേ പൂർത്തിയായിരിക്കുകയാണ്. ശേഷിക്കുന്ന 195 വില്ലേജുകളിലും സർവേ ജോലികൾ ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. റവന്യൂ, സർവെ ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ആകെ ഉള്ളത് 35 ലക്ഷം ഹെക്ടർ ഭൂമിയാണ്. ഇതിൽ ഏഴ് ലക്ഷത്തോളം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഹെക്ടറിൻ്റെ നാലിലൊന്നും അളന്ന് കഴിഞ്ഞിരിക്കുകയാണ്. ഐക്യകേരളത്തിൽ 1966ൽ റീസർവെ നടപടികൾ ആരംഭിച്ചെങ്കിലും 57 വർഷം പിന്നിട്ടും 911 വില്ലേജുകളിൽ മാത്രമാണ് റീസർവെ നടപടികൾ പൂർത്തീകരിക്കാനായത്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജനപിന്തുണ ഉറപ്പാക്കിയും ഡിജിറ്റൽ റീ സർവെ നടത്താൻ തീരുമാനിക്കുകയായിരുന്നു. 2022 നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഡിജിറ്റൽ റീസർവെ നടപടികൾ ഔപചാരികമായി ആരംഭിച്ചെങ്കിലും, സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത പൂർണമാകാൻ 2023 ആ​ഗസ്ത് വെരെ കാത്തിരിക്കേണ്ടിവന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy