anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചിരഞ്ജീവിയെ കാണാൻ 300 കിലോമീറ്റർ സൈക്കിളിൽ ആരാധിക; ഹൃദ്യമായി സ്വീകരിച്ച് സൂപ്പർതാരം

Instagram whatsapp

30/8/25



പ്രിയതാരത്തെ കാണാൻ മുന്നൂറിലധികം കിലോമീറ്റർ സൈക്കിൾ ചവുട്ടിയെത്തിയ ആരാധികയെ ഹൃദയപൂർവം സ്വീകരിച്ച് സൂപ്പർതാരം ചിരഞ്ജീവി. ആന്ധ്രാപ്രദേശിലെ അഡോണിയിൽ നിന്ന് സൈക്കിളിലാണ് ചിരഞ്ജീവിയുടെ ആരാധിക രാജേശ്വരി ഹൈദരാബാദിലേക്ക് തിരിച്ചത്. ഏറെ ആരാധിക്കുന്ന പ്രിയതാരത്തെ നേരിൽ കാണുക എന്ന വലിയ സ്വപ്നം മാത്രമായിരുന്നു ഇതിന് രാജേശ്വരിക്ക് പ്രചോദനം. ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറകടക്കാൻ രാജേശ്വരിയെ തുണച്ചത് ചിരഞ്ജീവിയോടുള്ള കടുത്ത ആരാധനയും കലർപ്പില്ലാത്ത സ്നേഹവും ആണ്. ഈ യാത്രയുടെ കഥ അറിഞ്ഞ മെഗാസ്റ്റാർ ഇരുകയ്യും നീട്ടിയാണ് രാജേശ്വരിയെ സ്വീകരിക്കാൻ ഒരുങ്ങിയത്. അതിവൈകാരികമായിരുന്നു ആ കൂടിക്കാഴ്ച. ചിരഞ്ജീവിയുടെ കയ്യിൽ രാഖി കെട്ടി സന്തോഷം അറിയിച്ച രാജേശ്വരിക്ക്, തന്റെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി ഒരു സാരിയാണ് മെഗാസ്റ്റാർ സമ്മാനം നൽകിയത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy