anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ക്രിമിനലിനെ എംഎല്‍എ എന്ന് പറഞ്ഞ് കെട്ടിയെഴുന്നള്ളിക്കാനുള്ള കോൺ​ഗ്രസിന്റെ നടപടി മാന്യത ഇല്ലാത്തത്: സിഐടിയു

Instagram whatsapp

30/8/25



തിരുവനന്തപുരം: സ്ത്രീകളെ കമ്പോള ചരക്കാക്കി കൈകാര്യം ചെയ്യുകയും, കൊല്ലാനും മടിയില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ക്രിമിനലിനെ എംഎല്‍എ എന്ന് പറഞ്ഞ് പാലക്കാട്ട് കെട്ടിയെഴുന്നള്ളിക്കാനുള്ള കോണ്‍ഗ്രസിന്‍റെ നടപടി മാന്യത ഇല്ലാത്തതെന്ന് സിഐടിയു. പ്രവര്‍ത്തിദൂഷ്യം തിരുത്തുന്നതിന് പകരം പരാതിപ്പെടുന്നവരെയും, അന്യായം തുറന്നുകാണിക്കുന്നവരെയും കൈകാര്യം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമമെങ്കില്‍ തൊഴിലാളികള്‍ കയ്യുംകെട്ടിയിരിക്കില്ലെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസ്താവനകളും, പ്രകോപനപരമായ പ്രവൃത്തികളും ഒരു എംഎല്‍എയ്ക്ക് നിരക്കുന്നതല്ല. രാഹുല്‍ മാങ്കൂട്ടത്തിലും, ഷാഫി പറമ്പിലും, വി ഡി സതീശനും കേരള രാഷ്രീയത്തിനും സാംസ്കാരിക ഔന്ന്യത്യത്തിനും തീരാകളങ്കമാണ്. കേരളത്തിലാകെ കലാപത്തിനുള്ള ശ്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഈ അതിരുവിട്ട കളികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വന്‍തിരിച്ചടി നേരിടേണ്ടി വരുമെന്നും സിഐടിയു പ്രസ്താവനയിൽ അറിയിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy