anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി

Instagram whatsapp

30/8/25



വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ അധികതീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നടപടികൾ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീൽ കോടതി. താരിഫ് ചുമത്താൻ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു. വാഷിങ്ടൺ ഡിസിയിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഫെഡറൽ സർക്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുവ ചുമത്തിയതിലൂടെ ട്രംപ് തന്റെ തന്റെ അധികാരം മറികടന്നതായും ഈ തീരുവകൾ വ്യാപാര ചർച്ചകൾക്കായും വിദേശരാജ്യങ്ങളെ സമ്മർദത്തിലാക്കാനും ഉപയോഗിച്ചെന്നും കോടതി കണ്ടെത്തി. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്ന് അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഇന്ത്യയ്ക്കുമേൽ അധികതീരുവ ചുമത്തുന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ മുന്നറിയിപ്പുമായി അമേരിക്കൻ സാമ്പത്തിക വിദഗ്‌ദൻ റിച്ചാർഡ്‌ വോൾഫ്‌ രം​ഗത്തെത്തി. ‘ബ്രിക്‌സ്‌’ പോലുള്ള ബദൽ സംവിധാനങ്ങളെ ഇ‍ൗ നീക്കം ശക്തിപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു. ‘ലെബനൻ പോലുള്ള കുഞ്ഞൻ രാജ്യങ്ങളെ കൈകാര്യംചെയ്യുന്നത്‌ പോലെയല്ല ഇന്ത്യയെ കൈകാര്യം ചെയ്യേണ്ടത്‌. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയാണ്‌ മുന്നിൽ. ദീർഘകാലം റഷ്യയുമായി ചരിത്രപരമായ ബന്ധമുള്ള രാജ്യം കൂടിയാണ്‌’– വോൾഫ്‌ പറഞ്ഞു. ഇന്ത്യയ്ക്കുമേലുള്ള അധികതീരുവ തുടർന്നാൽ റഷ്യയെപ്പോലെ ഇന്ത്യയും കയറ്റുമതിക്ക്‌ മറ്റൊരു സ്ഥലം കണ്ടുപിടിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy