anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മാങ്കൂട്ടത്തിലിനെതിരായ പൊലീസ് അന്വേഷണം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ല: മന്ത്രി വി ശിവൻകുട്ടി

Instagram whatsapp

29/8/25



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ലെന്നും രാഹുലിനെതിരെ വാർത്ത കൊടുത്തതിന് റിപ്പോർട്ടർ ടിവിയെ ആക്രമിച്ച കോൺഗ്രസ് നടപടി ഇരട്ടത്താപ്പാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. റിപ്പോർട്ടർ ടിവി ഓഫീസ് ആക്രമണത്തെ അപലപിച്ച മന്ത്രി, മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് യൂത്ത് കോൺഗ്രസിന്റെ നടപടിയെന്നും പറഞ്ഞു. മാധ്യമ പരിലാളനയിൽ മാത്രം നിലനിൽക്കുന്ന കോൺഗ്രസ് ഒരു വാർത്തയുടെ പേരിൽ ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിച്ചത് അവരുടെ അസഹിഷ്ണുതയുടെ വ്യക്തമായ തെളിവാണ്. 2013ൽ ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ഓഫീസിൽ കെഎസ്‍യു പ്രവർത്തകർ കരിഓയിൽ ഒഴിച്ചത് ആരും മറന്നു കാണില്ല. കരിഓയിൽ പ്രയോഗം കോൺഗ്രസ് പോഷക സംഘടനകളുടെ ദൗർബല്യമാണ്. അതുകൊണ്ടാണ് റിപ്പോർട്ടർ ടിവി ഓഫീസിലും സമാനമായ സംഭവം നടന്നത്. കോൺഗ്രസിന്റെ ഈ നിലപാട് ബിഹാർ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇന്ത്യ സഖ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബിജെപി ഇത്‌ വലിയ പ്രചാരണ വിഷയമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy