anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കനത്തു

Instagram whatsapp

29/8/25



ഡൽഹി | . ജമ്മു കശ്മീർ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. പലേടത്തും വൻ നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്തു കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി. ഉത്തരാഖണ്ഡിൽ പുഴകൾ കരകവിഞ്ഞു. മഴയെ തുടർന്ന് ഡൽഹി മെട്രോ സർവീസ് നിർത്തിവെച്ചു. . അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. പ്രധാന റോഡുകൾ വെള്ളത്തിലായി. ഉത്തരാഖണ്ഡിലെ ചമോലി പ്രളയഭീതിയിലാണ്. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലേക്കുള്ള പ്രധാനറോഡുകളിൽ പലതും മണ്ണിടിച്ചിൽ മൂലം അടച്ചിട്ടു. ഹിമാചൽപ്രദേശിൽ രാവിലെ മുതൽ ശക്തമായ മഴയാണ്. മണാലിയിൽ അലിയോ -മണാലി ദേശിയ തകർന്നതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനവിതരണങ്ങൾ തടസ്സപ്പെട്ടു. ചണ്ഡീഗഡ്- മണാലി ഹൈവേയും അടച്ചു. ബിയാസ് നദി കരകവിഞ്ഞു ഒഴികിയതോടെ ദേശിയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. കശ്മീരിലെ വിവിധ ഇടങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഡൽഹിയിലെ മഴയിൽ മെട്രോ സർവീസുകൾ താളം തെറ്റി. പ്രധാന ലൈനുകളിലെ സർവീസ് രാവിലെ നിർത്തിവെച്ചു. നഗരത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy