anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഐഎസ്‌എൽ ഡിസംബറിൽ

Instagram whatsapp

29/8/25



ന്യൂഡൽഹി: ഐഎസ്‌എൽ ഫുട്‌ബോൾ പ്രതിസന്ധി അവസാനിക്കുന്നു. പുതിയ കരാറിലൂടെ വാണിജ്യപങ്കാളിയെ കണ്ടെത്തി ഐഎസ്‌എൽ പുതിയ സീസൺ ഡിസംബറിൽ തുടങ്ങാൻ ധാരണയായതായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്‌) നടത്തിപ്പുകാരായ ഫുട്ബോൾ സ്​പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) സുപ്രീംകോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ സൂപ്പർ കപ്പായിരിക്കും നടക്കുക. സെപ്‌തംബറിലായിരിക്കും സൂപ്പർ കപ്പ്‌. പുതിയ കരാറിനായുള്ള ആഗോള ടെൻഡർ ഒക്‌ടോബറിൽ വിളിക്കും. നിലവിൽ എഫ്എസ്ഡിഎല്ലുമായുള്ള കരാർ ഡിസംബറിലാണ്‌ അവസാനിക്കുക. അതേസമയം, എഐഎഫ്‌എഫിന്റെ പുതിയ ഭരണഘടനയുമായുള്ള ബന്ധപ്പെട്ട വിധി കോടതി സെപ്‌തംബർ ഒന്നിന്‌ പുറപ്പെടുവിക്കും. വിലക്കുമെന്ന്‌ കാട്ടി ഫിഫ അയച്ച കത്തിനെ കേവലം ഭീഷണിയെന്ന്‌ കേസിലെ അമിക്കസ്‌ക്യൂറി ഗോപാൽ ശങ്കരനാരായണൻ വിശേഷിപ്പിച്ചു. ഇന്ത്യൻ ഫുട്‌ബോളിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഒരുമിച്ചിരുന്ന്‌ പരിഹാരം കാണാൻ എഐഎഫ്‌എഫിനോടും എഫ്‌എസ്‌ഡിഎല്ലിനോടും കോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഇ‍ൗമാസം 22ന്‌ ബംഗളൂരുവിൽ ഇരുപക്ഷവും യോഗം ചേർന്നു. കേസ്‌ പരിഗണിച്ച ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിലാണ്‌ എഫ്എസ്‌ഡിഎൽ ഇക്കാര്യം അറിയിച്ചത്‌. നിലവിലുള്ള കരാറിലെ സവിശേഷ അധികാരങ്ങൾ ഉൾപ്പെടെ എഫ്എസ്ഡിഎൽ വിട്ടുനൽകും. അവസാന ഗഡുവായ 12.5 കോടി രൂപയും നൽകും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy