anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മുഖക്കുരു, ഭാരം വർധിക്കൽ, മുടിയുടെ ഉള്ള് കുറവ്; പരിഹാരമായി ഈ ഭക്ഷണങ്ങൾ കഴിക്കൂ

Instagram whatsapp

29/8/25



പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്‌) എന്ന ഹോര്‍മോണല്‍ തകരാര്‍ അനുഭവിക്കുന്ന പല സ്‌ത്രീകളും നമുക്ക്‌ ചുറ്റുമുണ്ട്‌. പിസിഒഎസ്‌ ബാധിതരില്‍ അണ്ഡാശയത്തില്‍ നിന്ന്‌ പുരുഷ സെക്‌സ്‌ ഹോര്‍മോണായ ആന്‍ഡ്രോജനുകള്‍ അമിതമായി ഉത്‌പാദിപ്പിക്കപ്പെടും. ഇത്‌ മൂലം അണ്ഡാശയത്തിന്‌ ആര്‍ത്തവസമയത്ത്‌ മുട്ടകള്‍ ശരിയായി ഉത്‌പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. ചില കേസുകളില്‍ ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ ആര്‍ത്തവചക്രത്തെ ബാധിച്ച്‌ വന്ധ്യതാ പ്രശ്‌നങ്ങളും ഉണ്ടാക്കാം.ഓട്‌മീല്‍, ബ്രൗണ്‍ റൈസ്‌, ക്വിനോവ എന്നിങ്ങനെയുള്ള ഹോള്‍ ഗ്രെയ്‌നുകളും ബ്രോക്കളി, ഗ്രീന്‍ ബീന്‍സ്‌, വഴുതനങ്ങ പോലുള്ള പച്ചക്കറികളും ചീര, കെയ്‌ല്‍ പോലുള്ള പച്ചിലകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഗുണം ചെയ്യും. ബ്ലാക്ക്‌ ബീന്‍സ്‌, കിഡ്‌നി ബീന്‍സ്‌ പോലുള്ള പയര്‍ വര്‍ഗ്ഗങ്ങള്‍, മീന്‍, കക്കയിറച്ചി, വാള്‍നട്ട്‌ , പിസ്‌ത, സൂര്യകാന്തി വിത്ത്‌, ബെറി പഴങ്ങള്‍, സിട്രസ്‌ പഴങ്ങള്‍ എന്നിവയും പിസിഒഎസ്‌ രോഗികള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. ജ്യൂസിനും സോഡയ്‌ക്കും പകരം വെള്ളരി, ബെറി പഴം, സിട്രസ്‌ പഴങ്ങള്‍ എന്നിവ ചേര്‍ത്ത വെറും വെള്ളം ശീലിക്കേണ്ടതാണ്‌. ചിപ്‌സ്‌ പോലുള്ള സ്‌നാക്‌സ്‌ മാറ്റി പകരം കടലയോ നട്‌സോ കഴിക്കാവുന്നതാണ്‌.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy