anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഒരുക്കം പെർഫെക്ട്‌ ഓകെ; നെഹ്‌റുട്രോഫി വള്ളംകളി നാളെ

Instagram whatsapp

29/8/25



ആലപ്പുഴ: കുരിശടിയും ചിറമുറിയും കടന്ന്‌ ഇടിച്ചുകുത്തിപ്പായുന്ന ചുണ്ടനെ പോലെ ജലമാമാങ്കത്തിന്റെ ഒരുക്കങ്ങളും ഫിനിഷിങിലേക്ക്‌. ആശങ്കകൾക്കും പരാതികൾക്കും ഇടംനൽകാതെ ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന്റെ ആവേശത്തിമിർപ്പിൽ ആർപ്പുവിളിക്കുകയാണ്‌ ആലപ്പുഴ. സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലും നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്‌ കടന്നു. സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനങ്ങളുടെ ആദ്യഘട്ട പരീക്ഷണം പൂർത്തിയായി. വെള്ളി പകൽ അന്തിമ പരിശോധനയിൽ കൃത്യത ഉറപ്പാക്കും. ജില്ലാ കോടതി പാലം നിർമാണം പുരോഗമിക്കുന്നതിനിടയിലും വിപുലമായ സംവിധാനങ്ങളാണ്‌ നെഹ്‌റുട്രോഫി വള്ളംകളിക്കായി ഒരുക്കിയിരിക്കുന്നത്‌. ടിക്കറ്റ്‌ വിൽപ്പന തുടരുകയാണ്‌. കനത്ത സുരക്ഷയിലാകും ശനിയാഴ്‌ച പുന്നമടയും സമീപ പ്രദേശങ്ങളും. ബോട്ടുകളിൽ അനുവദനീയമായതിലും കൂടുതൽ ആളെ കയറ്റാൻ പാടില്ല. രാവിലെ ആറുമുതൽ ജില്ലാ കോടതി പാലം മുതൽ ഫിനിഷിങ്‌ പോയിന്റ്‌ വരെ കനാലിന്റെ ഇരുവശങ്ങളിലും ജലയാനങ്ങളുടെ പാർക്കിങ്‌ നിരോധിച്ചു. ഗാലറികളിലേക്ക്‌ പാസുള്ളവർക്ക്‌ മാത്രമാകും പ്രവേശനം. ഇതിനായി ഫിനിഷിങ്‌ പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ്‌ ഉണ്ടാകും. സി–ഡിറ്റ്‌ തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ്‌ ഏർപ്പെടുത്തിയത്‌






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy