anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
രു ‘ലോഡ്’ സൂപ്പർസ്റ്റാർസ്; ഒടുവിൽ കൂലിക്ക് 'പണി

Instagram whatsapp

14/8/25



തെന്നിന്ത്യൻ സിനിമയുടെ സൂപ്പർസ്റ്റാർ സിംഹാസനത്തിൽ രജനികാന്തിന്റെ അരനൂറ്റാണ്ട്. കലാഭവൻ മണിക്കും വിനായകനും ശേഷം തമിഴ് സിനിമയെ ഇളക്കിമറിച്ചുകൊണ്ട് മറ്റൊരു മലയാളിയുടെ പൂണ്ടു വിളയാട്ടം. ഈ രണ്ടു കാരണങ്ങൾ കൊണ്ട് മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ ‘കൂലി’. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ ‘കൂലി’ക്കു കഴിയുന്നുണ്ടോ? അമിതപ്രതീക്ഷയിൽ ആണെങ്കിൽ ‘കഴിയുന്നില്ല’ എന്നും പ്രതീക്ഷകളേതുമില്ലെങ്കിൽ ‘കുഴപ്പമില്ലജനികാന്തിന്റെ സിനിമ കാണാൻ പോകുമ്പോൾ ലോജിക് മടക്കി വീട്ടിൽ വയ്ക്കണം. ലുക്ക്, സ്റ്റൈൽ, പ്രസന്റേഷൻ തുടങ്ങി രജനിയുടെ ശൈലി ആഘോഷിക്കുകയെന്നതാണ് പ്രധാനം. സമീപകാലത്ത് കണ്ടതിൽവച്ച് ഏറ്റവും യുവത്വമുള്ള ലുക്കുമായാണ് രജനികാന്തിന്റെ വരവ്. അതിനൊപ്പം സ്വാഗും സ്റ്റൈലും ഒത്തിണക്കി നാഗാർജുന നേർക്കുനേർ വരുന്നു. ഇതിനൊപ്പം സത്യരാജും കന്നട സൂപ്പർതാരം ഉപേന്ദ്രയും രജനിക്കൊപ്പമുണ്ട്. ഇതിനിടയിലേക്ക് ആമിർ ഖാന്റെ സാന്നിധ്യവുമെത്തുന്നതോടെ പടയുടെ വലിപ്പം കൂടുകയാണ്. സൂപ്പർതാരങ്ങളെ തട്ടി നടക്കാൻ വയ്യെങ്കിലും രോമാഞ്ചം സമ്മാനിക്കുന്ന നിമഷങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് ചിത്രത്തിന്റെ പോരായ്മ. ലോകമഹായുദ്ധത്തിനുള്ള പടയുണ്ടെങ്കിലും വേണ്ടയിടത്ത് കത്തിക്കയറാൻ‍ ചിത്രത്തിനു കഴിയുന്നില്ല. ഒരു പരിധിവരെ സിനിമയെ രക്ഷിക്കുന്നത് രജനികാന്തിന്റെ സ്റ്റൈലാണ്. സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ നിൽക്കുന്നത് സൗബിൻ ഷാഹിറിന്റെ പ്രകടനവും.’ എന്നും ഒറ്റവാക്കിൽ ചിത്രത്തെ വിലയിരുത്താം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy