anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരേ അഭിപ്രായം: രംഗനാഥന്റെയും ടീച്ചിങ് മെത്തേഡ് സൂപ്പർ

Instagram whatsapp

7/8/25



ഈരാറ്റുപേട്ട ∙ സ്കൂൾ പരിസരം വൃത്തിയാക്കുന്ന തൊഴിലാളികൾ... അതിലൊരാൾ ഇടയ്ക്കിടെ ക്ലാസ്മുറിയിലേക്കു നോക്കി നിൽക്കും. ഇതു ശ്രദ്ധിച്ച പ്രധാനാധ്യാപിക ഷീജ സലിം തൊഴിലാളിയെ അടുത്തു വിളിച്ചു കാര്യം ചോദിച്ചു: പിന്നെ, ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത് നാടകീയ അനുഭവം. ‘ടീച്ചർ, ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ’ – രംഗനാഥന്റെ വാക്കുകൾഅധ്യാപിക വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പേര് എം.രംഗനാഥൻ, വയസ്സ് 36, വി.കെ.സ്ട്രീറ്റ്, കോമ്പൈ വില്ലേജ്, ഉത്തമപാളയം, തേനി. വിദ്യാഭ്യാസം? എംഎ, എംഎഡ് ! സ്വന്തം നാട്ടിലേക്കാൾ 300രൂപ കൂടുതൽ കിട്ടുന്നതിനാലാണു കേരളത്തിൽ കൂലിപ്പണിക്കെത്തിയത്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം നോക്കണം. മിച്ചം കിട്ടുന്ന പണം സ്വരുക്കൂട്ടിവച്ച്, തമിഴ്നാട് സർക്കാർ സർവീസിൽ പ്രവേശിക്കാൻ പരിശീലനത്തിനു ചേരണം.അനുഭവം ഗുരുവാക്കിയ രംഗനാഥനെ ടീച്ചർ ക്ലാസിലേക്കു വിളിച്ചു. പ്ലസ് ടു വിദ്യാർഥികളോട് രംഗനാഥൻ അനുഭവം പറഞ്ഞു: കേരളത്തിൽ കൂലിപ്പണി തുടങ്ങിയിട്ട് ഒരുവർഷം. കല്ലുപണി, മരപ്പണി, കൃഷിപ്പണി എല്ലാം ചെയ്തു..






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy