anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മലയുടെ താഴ്‌വരയിലെ ദശാവതാര ക്ഷേത്രങ്ങൾ

Instagram whatsapp

5/8/25



കോഴിക്കോട് ജില്ലയിലെ പൊൻകുന്ന് മലയുടെ താഴ്‌വരയിൽ കാക്കൂർ, നന്മണ്ട, ചേളന്നൂർ എന്നീ മൂന്ന് പഞ്ചായത്തുകളിലായാണ് ദശാവതാരക്ഷേത്രങ്ങളില്‍ ഒൻപതെണ്ണവും സ്ഥിതി ചെയ്യുന്നത്. ശംഖ് രൂപത്തിലാണ് ആറു കിലോമീറ്ററിനുള്ളിൽ ഒൻപത് ദശാവതാര ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.ധാരാളം ഭക്തർ ഇവിടെയെത്താറുണ്ട്. ഭാരതത്തിൽ പല സ്ഥലത്തും ദശാവതാര ക്ഷേത്രങ്ങളുണ്ടെങ്കിലും ഇത്രഅടുത്ത് എളുപ്പത്തിൽ സന്ദർശനം നടത്തി മടങ്ങാന്‍ സാധിക്കുന്നത് കോഴിക്കോട് മാത്രമാണ്. പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം മുതൽ ചേളന്നൂർ പഞ്ചായത്തിലെ പരശുരാമ ക്ഷേത്രം വരെയുള്ള ഒമ്പത് ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതാണ് ഈ ദശാവതാര ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് പൂർവജന്മ പാപങ്ങൾക്കും മറ്റും പരിഹാരമാണെന്നാണ് വിശ്വാസം. നാരായണീയം രചിച്ച മേൽപ്പത്തൂർ ഭട്ടതിരിക്ക് വാതരോഗം മാറിയതു പോലെ പല അസുഖങ്ങളും മാറുമെന്നാണ് ഇവിടം സന്ദർശിക്കുന്നവരുടെ വിശ്വാസം. മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങൾ മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവയാണ്. ഇതിൽ അവസാനത്തെ അവതാരമായ കൽക്കി ക്ഷേത്രം ഒഴികെയുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy